ഇരിട്ടി: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ബാരാപ്പോള്‍ പുഴയോരത്ത് റവന്യു ഭൂമിയില്‍ താമസമാക്കിയ കച്ചേരിക്കടവ് സ്വദേശി കുന്നേൽ ചാണ്ടി (71)യുടെ മൃതദേഹമാണു കണ്ടെത്തിയത്.[www.malabarflash.com]
മൂന്നുദിവസം മുമ്പ് കാണാതായ ചാണ്ടിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പതിനൊന്നോടെ മാക്കൂട്ടം വനാതിർത്തിയിലെ വീടിനു സമീപം കണ്ടെത്തുകയായിരുന്നു.
അവിവാഹിതനായ ചാണ്ടി, മാക്കൂട്ടം വനാതിര്‍ത്തിയിൽ കച്ചേരിക്കടവ് പുഴയോരത്ത് ഒറ്റയ്ക്കായിരുന്നു താമസം. ആനപ്പന്തി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ജോബിഷ് കച്ചേരിക്കടവിന്റെ നേതൃത്വത്തിലുള്ള സംഘം തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇരിട്ടിയില്‍നിന്നു ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ചാണ്ടി താമസിച്ചിരുന്ന വീട് ഒഴുക്കിൽപ്പെട്ട് പൂർണമായും തകർന്നു. ഉരുൾപൊട്ടലുണ്ടായ ബുധനാഴ്ച രാത്രി വെള്ളപ്പാച്ചിലിൽപ്പെട്ടു മരിച്ചതായാണ് നിഗമനം. കച്ചേരിക്കടവിലെ പരേതരായ കുന്നേല്‍ വര്‍ക്കി-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കുട്ടിയച്ചന്‍, ആന്റണി, കുഞ്ഞുമോന്, മേരി, കുഞ്ഞമ്മ, തങ്കമ്മ, അച്ചാമ്മ, പരേതനായ അപ്രേം.
ഇതോടെ ചൊവ്വാഴ്ച രാത്രി കുടക് വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരിട്ടി കുന്നോത്ത് ഇരുപത്തിയൊമ്പതാം മൈൽ സ്വദേശിയും ലോറി ക്ലീനറുമായ ശരത് (27) മാക്കൂട്ടം ചുരം റോഡിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചിരുന്നു. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. രണ്ടു ദിവസമായി മഴ ശക്തമല്ല.

കച്ചേരിക്കടവ്, മുടിക്കയം ഭാഗങ്ങളില്‍ വെള്ളംകയറിയ വീടുകളില്‍നിന്നു നാട്ടുകാരും സന്നദ്ധസംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ചെളി നീക്കംചെയ്തു. മഴ നിലച്ചെങ്കിലും വീടും പുരയിടങ്ങളും ചെളിക്കുളമായി കിടക്കുകയാണ്. മലിനമായ കിണറുകളിലും പരിസരങ്ങളിലും ഫോഗിംഗ് നടത്തുന്നുണ്ട്.
No comments:
Post a Comment