വൈപ്പിൻ: സുഹൃത്തുക്കൾക്കൊപ്പം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ തിരയിൽപ്പെട്ടു കാണാതായി. അയ്യന്പിള്ളി തറവട്ടംകളത്തിൽ ലെനിന്റെ മകൻ അയ്യപ്പദാസ് (18), അയ്യന്പിള്ളി ജനതാ സ്റ്റോപ്പിനു പടിഞ്ഞാറ് നികത്തിൽ (വൈപ്പിപ്പാടത്ത്) നൗഫിലിന്റെ മകൻ ആഷിക് (19) എന്നിവരെയാണു കാണാതായത്.[www.malabarflash.com]
ഇവർക്കൊപ്പമുണ്ടായിരുന്ന ആഷിക്കിന്റെ സഹോദരി അഷിത, സുഹൃത്തുക്കളായ റോഷൻ, റോഷന്റെ സഹോദരി രേഷ്മ എന്നിവർ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
ആഷിക്കും അയ്യപ്പദാസുമാണു കുളിക്കാനിറങ്ങിയത്. മറ്റുള്ളവർ തീരത്തോടു ചേർന്നു കടലിലിറങ്ങി നിൽക്കുകയായിരുന്നു. ആഞ്ഞടിച്ച തിരമാലകളിൽപെട്ട ആഷിക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അയ്യപ്പദാസും തിരയിൽപ്പെട്ടു. ബീച്ചിലുണ്ടായിരുന്ന മറ്റ് സന്ദർശകരും ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി.
സംഭവത്തെത്തുടർന്നു ബോധരഹിതയായ അഷിതയെ കുഴുപ്പിള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, പോലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങൾ തെരച്ചിൽ നടത്തി. എസ്. ശർമ എംഎൽഎ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, കൊച്ചി തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി.

No comments:
Post a Comment