Latest News

ബേക്കൽ പുഴയെ സംരക്ഷിക്കാൻ മുസ്ലിം ലീഗ് പ്രതിജ്ഞയെടുത്തു

ബേക്കൽ: ഭൂമിയുടെ വരദാനമായ ബേക്കൽ പുഴ സംരക്ഷിക്കാൻ കൂട്ടായ യജ്ഞം അനിവാര്യമാണെന്നും എന്തു വില കൊടുത്തും കൃത്യമായ പ്രവർത്തനങ്ങളിലൂടെ മുസ്ലിം ലീഗ് ഈ രംഗത്ത് നേതൃത്വ പരമായ പങ്ക് വഹിക്കുമെന്നും ഓർമ്മിപ്പിച്ചു കൊണ്ടും മുസ്ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ബേക്കൽ സംരക്ഷണ പ്രതിജ്ഞയെടുത്തു.[www.malabarflash.com] 

ബേക്കൽ പുഴയോരത്ത് പരിസ്ഥിതി പ്രവർത്തകൻ എം.എ.റഹ് മാൻ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.

പുഴയുടെ കരയിലെ മണ്ണൊലിപ്പ് തടഞ്ഞ് പാർശ്വം സംരക്ഷിച്ചു നിർത്തുന്നതിനായി മുസ്ലിം ലീഗ് പ്രവർത്തകർ പുഴക്കരയിൽ മുളത്തൈകൾ വെച്ചുപിടിപ്പിച്ചു. ബേക്കൽ കുറുംബ ഭഗവതി ക്ഷേത്ര മുഖ്യസ്ഥാനികൻ പാണം ആയത്താർ ഉദ്ഘാടനം ചെയ്തു. ബേക്കൽ പരിസരങ്ങളിലായി 500 ഫല വൃക്ഷങ്ങളും ഔഷധ - തണൽ മരങ്ങളും വെച്ച് പിടിപ്പിച്ചു. ഇമാമുമാരും ക്ഷേത്ര സ്ഥാനികരും ഇതിന് നേതൃത്വം നൽകി.

ബേക്കൽ ജംഗ്ഷനിൽ നടന്ന പരിസ്ഥിതി സംരക്ഷണ സദസ്സ് ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹി മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ.ബക്കർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.ബി ഷാഫി സ്വാഗതം പറഞ്ഞു. പ്രൊഫ. എം. എ റഹിമാൻ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗിന്‍റെ ബേക്കൽ പുഴ സംരക്ഷണ പദ്ധതിരേഖ പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി ഏറ്റുവാങ്ങി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസാബി ചെർക്കള, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് കെ.കെ. കുഞ്ഞിരാമൻ, കാസർകോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി, മണ്ഡലം മുസ് ലിം ലീഗ് ഭാരവാഹികളായ കെ.എ. അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, ഹുസൈനാർ തെക്കിൽ, പളളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി ആയിഷ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.