Latest News

പരിസ്ഥിതി സംരക്ഷണ സദസ്സ് നടത്തി

ഉദുമ: മുസ്ലിം ലീഗ് ഉദുമ പഞ്ചായത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സദസ്സും സമൂഹ ഇഫ്താർ സംഗമവും നടത്തി.[www.malabarflash.com]

കാപ്പിൽ സനാബിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സദസ്സ് മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ ഇ എ ബക്കർ ഉദ്ഘാടനം ചെയ്തു പ്ലാസ്റ്റിക് മുക്ത നാട് ആയിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അതിനായി കൂട്ടായ പരിശ്രമമാണ്‌ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മലീനസമായിക്കൊണ്ടിരിക്കുന്ന പുഴകൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു

മുസ്ലിം ലീഗ് ഉദുമ പഞ്ചായത് പ്രസിഡന്റ് കെ ബി എം ശരീഫ് അധ്യക്ഷനായിരുന്നു ജനറൽ സെക്രെട്ടറി എം എച് മുഹമ്മദ് കുഞ്ഞി മാങ്ങാട് സ്വാഗതം പറഞ്ഞു പരിസ്ഥിതി സംരക്ഷണം ഖുർആനിൽ എന്ന വിഷയത്തിൽ അബ്ദുൽ അസീസ് അശ്‌റഫി പാണത്തൂർ പ്രഭാഷണം നടത്തി ഉദുമ ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ എ മുഹമ്മദലി,  കാപ്പിൽ പാഷ, ഹമീദ് മാങ്ങാട്, സത്താർ മുക്കുന്നോത് ,  ഇസ്മായിൽ നാലാംവാതുക്കൽ, സലാം ആലൂർ, കാദർ കാത്തിം,  കരീം നാലാം വാതുക്കൽ,  എ എം ഇബ്രാഹിം,  സുബൈർ കേരള, കെ എം എ റഹ്‌മാൻ, ആബിദ് മാങ്ങാട്, ഹാരിസ് അങ്കക്കളരി, ഹസീബ് ടി കെ,  എരോൽ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.