ദേളി: രാത്രി ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സഅദാബാദ് നൂറുല്‍ ഉലമ സ്‌ക്വയറില്‍ പ്രൗഢ തുടക്കം. നൂറുല്‍ ഉലമാ മഖ്ബറയില്‍ നടന്ന മഖാം സിയാറത്തിന് സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദി നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തി.[www.malabarflash.com]
എ.പി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, ഷാഫി ഹാജി കീഴൂര്‍, എം.എ.അബ്ദുല്‍ വഹാബ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ റഹ്മാന്‍ ഹാജി മേല്‍പ്പറമ്പ, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിക്കുന്ന വിശുദ്ധ റമളാനിലെ 25-ാം രാവില്‍ കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും എത്തുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി സിയാറത്ത്, പതാക ഉയര്‍ത്തല്‍, കുടുംബ സംഗമം, ഖത്മുല്‍ ഖുര്‍ആന്‍ ഉദ്ഘാടന സംഗമം, ജലാലിയ്യ ദിക്റ് ഹല്‍ഖ, തൗബ മജ്ലിസ്, സമൂഹ നോമ്പ് തുറ, ഇഅ്തികാഫ് ജല്‍സ, തറാവീഹ്-വിത്റ്-തസ്ബീഹ് നിസ്‌കാരം, സമാപന പ്രാര്‍ത്ഥനാ സമ്മേളനം എന്നിവ നടക്കും.
No comments:
Post a Comment