മട്ടന്നൂർ: പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മട്ടന്നൂർ സ്വദേശിനിയായ യുവതി മരിച്ചു. യുവതിയുടെ മരണം നിപ്പാ വൈറസിനെ തുടർന്നാണെന്നുള്ള വ്യാജപ്രചാരണം ആശങ്ക പരത്തി.[www.malabarflash.com]
യുവതിയുടെ മരണം പനികാരണമാണെന്നും നിപ്പാ ബാധ മൂലമല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയതോടെയാണ് ആശ്വാസമായത്. തില്ലങ്കേരി പഞ്ചായത്തിൽപ്പെട്ട നടുവനാട് തലച്ചങ്ങാട്ടെ പീടികക്കണ്ടിയിൽ ബാലന്റെ ഭാര്യ യു. റോജ (39)യാണ് ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് റോജയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മരണകാരണം നിപ്പാബാധയല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ സ്ഥിരീകരിച്ചത്.

കണ്ണൂർ ജില്ലയിലും നിപ്പാ വൈറസ് റിപ്പോർട്ട് ചെയ്തെന്നു കാണിച്ച് സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിൽ പ്രചാരണം നടന്നതാണ് ഭീതി പരത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ മിർ മുഹമ്മദലി പിന്നീട് നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിലൂടെ യുവതിയുടെ മരണത്തിന് കാരണം നിപ്പാ വൈറസ് അല്ലെന്ന് വിശദീകരിച്ചു.
നിപ്പായാണെന്ന വ്യാജ പ്രചാരണമുണ്ടായതോടെ മട്ടന്നൂർ, തില്ലങ്കേരി, നടുവനാട് പ്രദേശങ്ങൾ ആശങ്കയുടെ മുൾമുനയിലായി. മരണകാരണം നിപ്പാബാധ അല്ലെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പും ജില്ലാ കളക്ടറും ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കുംവരെ ആശങ്ക നിലനിന്നു. മരണകാരണം സാധാരണ പനിയാണെന്ന യാഥാർഥ്യം ആരോഗ്യവകുപ്പ് ജീവനക്കാർ തലച്ചങ്ങാട് പ്രദേശത്തെ വീടുകളിൽ കയറി വിശദീകരിക്കുകയും ചെയ്തു.

തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷിന്റെ നേതൃത്വത്തിൽ തലച്ചങ്ങാട് എത്തിയ ജനപ്രതിനിധികൾ ജനങ്ങളോട് ജാഗ്രത പാലിക്കാനും ഭയപ്പെടേണ്ടെന്നും വ്യക്തമാക്കി.
മൂത്രത്തിൽ പഴുപ്പുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 22ന് റോജയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാലു ദിവസം ചികിത്സിച്ച് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ തലവേദന അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധന നടത്തിയെങ്കിലും പനി ബാധിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. നിപ്പാ ബാധ സംബന്ധിച്ച പരിശോധനകൾ നടത്തിയെങ്കിലും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

രോഗം ഭേദമാകാതെവന്നതോടെ പരിയാരത്തുനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പനിയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
നിപ്പായില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും റോജയുടെ മൃതദേഹം ആരോഗ്യവകുപ്പധികൃതർ ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ സംസ്കരിച്ചു. കൂത്തുപറമ്പ് നരവൂരിലെ ഭാസ്കരൻ-ശാന്ത ദമ്പതികളുടെ മകളാണ് റോജ. മകൾ: അയന.

No comments:
Post a Comment