കൊണ്ടോട്ടി:കരിപ്പൂരിൽ വിമാനത്തിന്റെ സീറ്റിനടയിൽ ഒളിപ്പിച്ച മൂന്നര കിലോ സ്വർണം ഡയറക്ടററ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. വ്യാഴാഴ്ച രാവിലെ ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 1.10 കോടി രൂപയുടെ സ്വർണം പിടികൂടിയത്.[www.malabarflash.com]
സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. ഒരു കിലോയിലധികം ഭാരം വരുന്ന മൂന്നു സ്വർണ കട്ടികളാണ് പിടികൂടിയത്. വിമാനം കരിപ്പൂരിൽ നിന്നു മുംബൈ വഴി ഡെൽഹിയിലേക്കു പുറപ്പെടേണ്ടതായിരുന്നു.
ആഭ്യന്തര യാത്രക്കാർക്ക് കസ്റ്റംസ് പരിശോധന ഇല്ലാത്തതിനാൽ ഗൾഫ് യാത്രക്കാരൻ ഒളിപ്പിച്ച സ്വർണം ആഭ്യന്തര യാത്രക്കാരൻ പുറത്തു കടത്താനായിരുന്നു ശ്രമമെന്നാണ് കരുതുന്നു. 3527.5 കിലോഗ്രാം സ്വർണമാണ് ആകെയുണ്ടായിരുന്നത്. ഈ സീറ്റിലിരുന്ന യാത്രക്കാരനെ അന്വേഷിച്ചു വരികയാണ്.
No comments:
Post a Comment