മംഗളൂരു: ശക്തമായ മഴയിൽ മുല്ലാരപട്ടണത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ ബാൻത്വാലിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പാലം തകർന്നു വീണു.[www.malabarflash.com]
ഫൽഗുനി നദിക്കുകുറുകെയുണ്ടായിരുന്ന പാലമാണ് തകർന്നു വീണത്. അപകടത്തെ തുടർന്ന് ജില്ലാ ഭരണകൂടം പാലത്തിന്റെ ഇരുവശത്തും സുരക്ഷ ഏർപ്പെടുത്തി.
മണൽ കടത്തലാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
No comments:
Post a Comment