തലശേരി: ബിജെപി പ്രവര്‍ത്തകനായ വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി(23)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് സിപിഎം പേർക്ക് ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.[www.malabarflash.com]
എരഞ്ഞോളി വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത് ( 39), വടക്കുമ്പാട് ഗുംട്ടി ചാലില്‍ വീട്ടില്‍ വിനോയ് (31), എരഞ്ഞോളി റസീന മന്‍സിലില്‍ കെ.പി മനാഫ് (40), എരഞ്ഞോളി ജയരാജ് ഭവനില്‍ സുനില്‍കുമാര്‍ (50), നിട്ടൂര്‍ കളത്തില്‍ വീട്ടില്‍ മര്‍സൂഖ് (33) എന്നിവർക്കാണ് ജീവപര്യന്തം.
കേസിലെ നാലാംപ്രതി നിട്ടൂര്‍ ഉമ്മാലില്‍ യു. ഫിറോസും (36), ഏഴാം പ്രതി എരഞ്ഞോളി നടുവോതിയില് വല്സന് എന്ന വല്സന് വയനാന്‍ (55) എന്നിവരെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
കേസില്‍ വിസ്തരിച്ച 44 സാക്ഷികളില്‍ ദൃക്സാക്ഷികളുള്‍പ്പെടെ 13 പേർ കൂറുമാറിയിരുന്നു. വിദേശത്തുണ്ടായിരുന്ന രണ്ടാംസാക്ഷി നിട്ടൂര്‍ കൈതേരിപറമ്പത്ത് ലിഷിന്‍ നാട്ടില്‍ തിരിച്ചെത്തുകയും കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തിരുന്നു.
പ്രതികള്‍ നിഖിലിന്റെ പിന്നാലെ ആയുധങ്ങളുമായി പായുന്നതും വെട്ടുന്നതും കൊലയ്ക്കു ശേഷം ചോര പുരണ്ട ആയുധങ്ങളുമായി തിരിച്ചു പോകുന്നത് കണ്ടതായും ലിഷിന്‍ കോടതിയില്‍ നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. കേസിലെ ആറ് പ്രതികളേയും തിരിച്ചറിഞ്ഞ ലിഷിന്‍ പ്രതികള്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പിമാരായ യു.പ്രേമന്, എം.വി സുകുമാരന്‍, സിഐ പി.ജെ.രാജു, ഐഡിയ സെല്ലുലാര്‍ നോഡല്‍ ഓഫീസര്‍ അഗസ്റ്റിന് ജോസഫ് തുടങ്ങി 44 സാക്ഷികളെയാണ് വിസ്തരിച്ചത്.
65 സാക്ഷികളാണ് ഈ കേസിലുണ്ടായിരുന്നത്. സംഭവസമയത്ത് ധര്‍മടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ഐപിഎസ് ട്രെയിനി ജെ.വി.എന്‍. സുബ്ഹമണ്യന്റെ പരാതി പ്രകാരം പോലീസ് സ്വമേധയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബിജെപി നേതാവ് എം.പി. സുമേശിനെ പുതിയ ബസ്സ്റ്റാൻഡിലെ നാരാങ്ങാപ്പുറത്ത് വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ തുടര്‍ച്ചയായിട്ട് നടന്ന കൊലപാതക പരമ്പരയിലാണ് നിഖില്‍ കൊല്ലപ്പെട്ടത്. ലോറിയില്‍ വരികയായിരുന്ന നിഖിലിനെ കൂളി ബസാറില്‍ വെച്ച് രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘം ലോറി തടഞ്ഞു നിര്‍ത്തുകയും ഓടിരക്ഷപെടാന്‍ ശ്രമിച്ച നിഖിലിനെ പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

No comments:
Post a Comment