Latest News

ചെര്‍ക്കള എതിര്‍ത്തോട് വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച

കാസര്‍കോട്: ചെര്‍ക്കള എതിര്‍ത്തോട് വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) ആണ് കൊള്ളയ്ക്കിരയായത്. ശനിയാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവം.[www.malabarflash.com]

വൈകീട്ട് അഞ്ച് മണിയോടെ വീട് പൂട്ടി സുഹറ ബന്ധുവീട്ടില്‍ പോയി 6.15 മണിയോടെ വീട്ടില്‍ തിരിച്ചെത്തി വാതില്‍ തുറന്ന് അകത്ത് കയറുന്നതിനിടെ ഹെല്‍മറ്റ് ധരിച്ചാള്‍ സുഹ്‌റയുടെ മുഖത്ത് ശക്തമായി അടിച്ച ശഷം സുഹറയെ വായില്‍ തുണി തിരുകി മയക്കുകയുമായിരുന്നു.

രാത്രി ഏഴ് മണിയോടെ മകള്‍ സെറീനയും ഭര്‍ത്താവ് ഹനീഫയും വീട്ടിലെത്തിയപ്പോഴാണ് സുഹറയെ ബന്ധനസ്ഥയാക്കിയ നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കയര്‍ കൊണ്ടും കഴുത്തിന് ഷാള്‍ കൊണ്ടും മുറുക്കിക്കെട്ടിയ നിലയിലായിരുന്നു. ഹനീഫയും സെറീനയും ബഹളം വെച്ച് നാട്ടുകാരെ കൂട്ടുകയും കെട്ടഴിച്ച് ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സുഹറയുടെ രണ്ട് കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടില്‍ നിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.
വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പേലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.