Latest News

ഭർത്താവിനെ പ്രേമിച്ച് വശത്താക്കാൻ ശ്രമിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിൽ യുവതിക്ക് പിഴ ശിക്ഷ

റാസൽഖൈമ: ഭർത്താവിനെ പ്രേമിച്ച് വശത്താക്കാൻ ശ്രമിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിൽ യുവതിക്ക് പിഴ ശിക്ഷ വിധിച്ച് റാസൽഖൈമ കോടതി.[www.malabarflash.com] 

ഭർത്താവിനെ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി ഭാര്യയ്ക്ക് തുടർച്ചയായി സന്ദേശം അയച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. കേസ് പരിഗണിച്ച കോടതി യുവതിയ്ക്ക് 5000 ദിർഹം പിഴശിക്ഷ വിധിച്ചുവെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭീഷണി, വാർത്താവിനിമയ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളും യുവതിയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. തുടർച്ചയായി യുവതി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റാസൽഖൈമ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കേസ് പരിഗണിച്ചത്.

തന്റെ ഭർത്താവുമായി ബന്ധം സ്ഥാപിച്ച് അദ്ദേഹവുമായുള്ള വിവാഹം ഉടൻ നടത്തുമെന്നു വാട്സാപ്പിലൂടെ യുവതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ ആരോപിതയായ യുവതി കുറ്റം സമ്മതിച്ചു. നിലവിലുള്ള ഭാര്യയിൽ നിന്നും പുരുഷൻ വിവാഹ മോചനം നേടി അയാളെ വിവാഹം കഴിക്കാനായിരുന്നു ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.