കോട്ടയം: വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടയിൽ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു രണ്ടു വയസുള്ള കുട്ടി മരിച്ചു. മണ്ണാറമറ്റത്തിൽ ജോമിച്ചന്റെ മകൻ ജൂവൽ (രണ്ട്) ആണ് ബുധനാഴ്ച ഉച്ചകഴിഞ്ഞു കിണറ്റിൽ വീണു മരിച്ചത്.[www.malabarflash.com]
ജൂവലിന്റെ മാതാവ് മഞ്ജു വീട്ടുമുറ്റത്തു പാത്രം കഴുകിക്കൊണ്ടിരിക്കവേ ഓടിക്കളിക്കുകയായിരുന്ന ജൂവൽ പുരയിടത്തിലെ കിണറിനടുത്തേക്കു പോകുകയായിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് സ്കൂൾ അനധ്യാപകനായ ജോമിച്ചൻ അടുത്ത നാളിലാണ് തറവാടിനു സമീപത്തുതന്നെ പുതിയ വീടുവച്ചു മാറിയത്.
പകൽ സമയങ്ങളിൽ മഞ്ജുവും മകനും തറവാട് വീട്ടിൽ തങ്ങുകയായിരുന്നു പതിവ്. പാത്രം കഴുകുന്നതിനിടയിൽ കിണറ്റിൽനിന്നു ശബ്ദം കേട്ട് മഞ്ജു ഓടിയെത്തിയപ്പോഴേക്കും ജൂവൽ മുങ്ങിത്താണിരുന്നു. മഞ്ജുവിന്റെ കരച്ചിൽ കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും കിണറ്റിൽ വെള്ളം നിറഞ്ഞുകിടന്നിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. പിന്നീട് പാലായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ പേരാവൂർ മംഗംതാനത്ത് കുടുംബാംഗമാണ് മഞ്ജു. യുകെജി വിദ്യാർഥിനി ജൂലിയറ്റ് സഹോദരിയാണ്.

No comments:
Post a Comment