കസാൻ: വിഡിയോ അസിസ്റ്റന്റ് റിവ്യൂ സിസ്റ്റം ഇറാന് തിരിച്ചടിയായ മൽസരത്തിൽ സ്പെയിനിന് റഷ്യൻ ലോകകപ്പിലെ ആദ്യജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ ജയിച്ചുകയറിയത്.[www.malabarflash.com]
മൽസരത്തിന്റെ 54–ാം മിനിറ്റിൽ ഡീഗോ കോസ്റ്റയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. 64–ാം മിനിറ്റിൽ ഇറാൻ ഗോൾ മടക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റിവ്യൂവിൽ ഇത് ഗോളല്ലെന്ന് തെളിഞ്ഞു.
വിജയത്തോടെ സ്പെയിനിന് രണ്ടു മൽസരങ്ങളിൽനിന്ന് നാലു പോയിന്റായി. ഇതേ ഗ്രൂപ്പിൽ പോർച്ചുഗലിനും നാലു പോയിന്റുണ്ട്. തുടർച്ചയായ രണ്ടാം തോൽവിയോടെ മൊറോക്കോ പുറത്തായപ്പോൾ, ഇറാന് ഇപ്പോഴും പ്രതീക്ഷയുണ്ട്. അടുത്ത മൽസരത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ചാൽ ഇറാന് പ്രീക്വാർട്ടറിലേക്കു മുന്നേറാം.

No comments:
Post a Comment