കോട്ടയം: സിപിഎം പിന്തുണയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കേരള കോണ്‍ഗ്രസ് -എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിൽ മടങ്ങിയെത്തിയതോടെ പാർട്ടി നിർദേശമനുസരിച്ച് വെളളിയാഴ്ച വൈകുന്നേരം ചെയർമാൻ കെ.എം. മാണിക്കാണു രാജി നൽകിയത്.[www.malabarflash.com]
2015ലെ യുഡിഎഫ് കരാറനുസരിച്ച് ഒന്നാം ടേമിൽ ജോഷി ഫിലിപ്പ് പ്രസിഡന്റായിരിക്കെ, അദ്ദേഹം കോട്ടയം ഡിസിസി പ്രസിഡന്റായി നിയമിതനായ ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണു മാണിവിഭാഗം സിപിഎം പിന്തുണ വാങ്ങി ഭരണത്തിലെത്തിയത്. ചരൽക്കുന്ന് ക്യാന്പ് തീരുമാനമനുസരിച്ചു കേരള കോണ്‍ഗ്രസ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സിപിഎമ്മുമായുള്ള കൂട്ടുചേരൽ.
22 അംഗ ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസ് - എട്ട്, കേരള കോണ്‍ഗ്രസ് - ആറ്, സിപിഎം - ആറ്, സിപിഐ - ഒന്ന്, ജനപക്ഷം - ഒന്ന് എന്നതാണ് കക്ഷിനില. സഖറിയാസ് കുതിരവേലി രാജിവച്ച ഒഴിവിൽ കോണ്‍ഗ്രസിലെ പാന്പാടി ഡിവിഷൻ അംഗം സണ്ണി പാന്പാടി പ്രസിഡന്റാകും. രണ്ടര വർഷം വീതം ഇരുപാർട്ടികളും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കാനായിരുന്നു 2015ലെ കരാർ. കോണ്‍ഗ്രസിൽനിന്നുള്ള ജോഷി ഫിലിപ്പും സണ്ണി പാന്പാടിയും ഒന്നേ കാൽ വർഷം വീതം പ്രസിഡന്റ്സ്ഥാനം വഹിക്കാനായിരുന്നു തീരുമാനം.
സണ്ണി പാന്പാടി അധികാരത്തിൽ എത്തുമെന്ന നിമിഷത്തിലാണു അപ്രതീക്ഷിത നീക്കത്തിലൂടെ 2017 മേയ് രണ്ടിനു കുതിരവേലി പ്രസിഡന്റായത്. കേരളാ കോണ്‍ഗ്രസിനു ലഭിക്കുന്ന രണ്ടര വർഷത്തിൽ സഖറിയാസ് കുതിരവേലിയും സെബാസ്റ്റ്യൻ കുളത്തിങ്കലും അധികാരം പങ്കിടാനായിരുന്നു തീരുമാനം. സിപിഎമ്മുമായുള്ള കൂട്ടുകെട്ടിലൂടെ കുതിരവേലി ഒരു വർഷത്തിലേറെ പ്രസിഡന്റ് സ്ഥാനം വഹിച്ച നിലയ്ക്ക് മുൻധാരണയ്ക്കു കോട്ടം തട്ടാതെ അധികാരം പങ്കിടാൻ കഴിയുമെന്നാണു യുഡിഎഫ് പ്രതീക്ഷ.
തുടർന്നുള്ള തീരുമാനങ്ങൾ കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും നേതാക്കൾ ഒന്നിച്ചു ചർച്ചചെയ്തു തീരുമാനിക്കുമെന്നു കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

No comments:
Post a Comment