മുംബൈ: നിറത്തിന്റെ പേരിലുള്ള അവഹേളനത്തിൽ മനംമടുത്ത 28 വയസുകാരി അഞ്ച് പേരെ വിഷം കൊടുത്തു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. കുടുംബ സല്‍ക്കാരത്തിനിടെ ഭക്ഷണത്തിൽ വിഷം കലർത്തിയാണ് കൊലപാതകം. സംഭവത്തിൽ ജ്യോതി സുരേഷ് സര്വാസെയെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
രണ്ടുവര്‍ഷം മുമ്പു വിവാഹിതയായ ജ്യോതിയെ നിറം കുറഞ്ഞതിന്റെ പേരിലും പാചകം വശമില്ലെന്ന പേരിൽ വീട്ടുകാർ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരം മൂത്താണ് കൊലപാതകമെന്ന് യുവതി മൊഴി നൽകി. ജൂൺ 18ന് ബന്ധുവിന്റെ ഗൃഹപ്രവേശ സല്‍ക്കാരത്തിനിടെ കറിയിൽ കീടനാശിനി കലർത്തുകയായിരുന്നു. ഭക്ഷണം കഴിച്ച 120ലേറെ ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫോറന്‍സിക് ലബോറട്ടറി നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്.

No comments:
Post a Comment