Latest News

രണ്ടാം ജയത്തോടെ മെക്സിക്കോ പ്രീക്വാർട്ടറിൽ; ദക്ഷിണകൊറിയ പുറത്ത്

റോസ്റ്റോവ്: ലോകകപ്പ്​ ഫുട്​ബാൾ ഗ്രൂപ്പ്​ എഫിൽ മെക്​സിക്കോ ദ. കൊറിയയെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ വിജയിച്ച്​ മെക്​സിക്കോ പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി.[www.malabarflash.com]

നിരവധി അവസരങ്ങൾ തുലച്ച കൊറിയ രണ്ട്​ ഗോളുകൾക്ക്​ പിറകിൽ നിൽക്കവേ ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ചിരുന്നു. മെക്​സിക്കോക്ക്​ വേണ്ടി കാർലോസ്​ വേല, ഹാവിയർ ഹെർണാണ്ടസ്​ എന്നിവർ ഒാരോ ഗോളടിച്ചു.

30ാം മിനിറ്റിൽ കാർലോസി​​​​​​​​​​െൻറ പെനാൽട്ടി ഗോളിലൂടെ ലീഡ്​ സ്വന്തമാക്കിയ​ മെക്​സിക്കോക്ക്​ 66ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസി​​​​​​െൻറ വക തകർപ്പനൊരു ഗോൾ കൂടി ലഭിക്കുകയായിരുന്നു. ലൊസാനോ നീട്ടി നൽകിയ പന്ത്​ കൊറിയൻ പ്രതിരോധ നിരയെ നിഷ്​പ്രഭമാക്കി ഹെർണാണ്ടസ്​ വലയിലേക്ക്​ നിക്ഷേപിച്ചു. സ്വന്തം ബോക്​സിനകത്ത്​ കൊറിയൻ താരം ജാങ്​ ഹ്യൂൻ​ സോ പന്തിൽ തൊട്ടതിനായിരുന്നു കൊറിയ പെനാൽട്ടി വഴങ്ങിയത്​​. കാർലോസ്​ വേല അത്​ എളുപ്പം വലയി​ലെത്തിച്ചു.

കളിയിലുടനീളം ആധിപത്യം പുലർത്തിയ മെക്​സിക്കോ പന്ത്​ കൊറിയൻ ടീമിന്​ വിട്ട്​ നൽകുന്നതിലും പിശുക്ക്​ കാണിച്ചു. ഹ്യൂഗ്മിൻ സണി​​​​​​​​െൻറ നേതൃത്തിൽ കൊറിയ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഗോളടിക്കാനും നിരവധി അവസരം ഹ്യൂഗ്മിന്​ ലഭിച്ചിരുന്നു. 26ാം മിനുട്ടില്‍ ഹ്യൂൻ സോയുടെ പിഴവിൽ കൊറിയ ഗോൾ വഴങ്ങുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.