പെരിന്തൽമണ്ണ: രാത്രി യുവാവിനെ വാഹനം തടഞ്ഞ് മർദിച്ചവശനാക്കി പണവും മൊബൈൽ ഫോണും കവരുകയും നഗ്ന വീഡിയോ ചിത്രീകരിച്ച് കൂടുതൽ പണത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മുഖ്യപ്രതി അങ്ങാടിപ്പുറം തിരൂർക്കാട് സ്വദേശി ഓട്ടുപറന്പൻ വീട്ടിൽ ഒ.പി.അജ്മൽ (28), പെരിന്തൽമണ്ണ തേക്കിൻകോട് സ്വദേശി പള്ളിപറന്പിൽ വീട്ടിൽ മുഹമ്മദ് യൂസഫ് (21), അങ്ങാടിപ്പുറം തിരൂർക്കാട് മദ്രസപ്പടി സ്വദേശി ശിവേഷ് എന്ന കണ്ണൻ (28), അരിപ്ര മണ്ണാറന്പ് സ്വദേശി തടിയക്കോടൻ വീട്ടിൽ ഷഹബാസ് (22) എന്നിവരാണ് അറസ്റ്റിലായത്.
രാത്രി ഒറ്റയ്ക്ക് കാറിൽ പോകുന്നവരെ തടഞ്ഞ് നിർത്തി പണം തട്ടുകയെന്ന പദ്ധതിയുടെ ഭാഗമായാണ് സംഭവം ആസൂത്രണം ചെയ്തത്. നേരത്തെ തിരൂർ, താനൂർ മേഖലകളിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.
ജൂണ്‍ 26ന് പുലർച്ചെ പെരിന്തൽമണ്ണയിൽ നിന്നും തുവ്വൂരുള്ള വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ രണ്ടു ബൈക്കുകളിലായെത്തിയ സംഘം പെരിന്തൽമണ്ണ ബൈപാസ് റോഡിൽ വച്ച് കാർ തടഞ്ഞ് വലിച്ചിറക്കി ഇരുന്പുവടികളുപയോഗിച്ച് മർദിച്ചവശനാക്കി കൈയിലുണ്ടായിരുന്ന 7,000 രൂപയും മൊബൈൽ ഫോണും കവർന്നു. ശേഷം ടൗണിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു.
ഒരു ലക്ഷം രൂപ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പോലീസിൽ പരാതിപ്പെട്ടാലും വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇതു വകവയ്ക്കാതെ യുവാവ് ഉടനടി പോലീസിൽ പരാതി നൽകി.
ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികൾ സഞ്ചരിച്ച വാഹനങ്ങളുടെ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
സംഘം കൃത്യത്തിനായി ഉപയോഗിച്ച ബൈക്കുകളും ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. മുഖ്യപ്രതി അജ്മലിന്റെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇവർ ഇത്തരത്തിൽ കൂടുതൽ കൃത്യങ്ങളിലുൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എസ്.ബിനു, ടൗണ്‍ ഷാഡോ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരായ എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, ദിനേശ് കിഴക്കേക്കര, അനീഷ് പൂളക്കൽ, ജയൻ, ബിബിൻ, വനിതാ സിവിൽ പൊലീസ് ഓഫീസർ ജയമണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

No comments:
Post a Comment