കസാൻ: അവിശ്വസനീയം, ഹൃദയഭേദകം അതല്ലാതെ വാക്കുകളൊന്നുമില്ല. കിരീട പ്രതീക്ഷയുമായെത്തിയ ലോകചാമ്പ്യൻമാർ ആദ്യ റൗണ്ടിൽ പുറത്ത്. അതും ഏഷ്യൻ കുഞ്ഞൻമാരായ ദക്ഷിണകൊറിയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട്.[www.malabarflash.com]
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ രണ്ടു ഗോൾ പ്രഹരത്തിൽ ഹൃദയം തകർന്ന് തല ഉയർത്താനാവാതെ യോക്കിം ലോയുടെ ജർമൻ താരപ്പട റഷ്യയിൽനിന്നും നാട്ടിലേക്ക് വണ്ടികയറുന്നു. അവസാന മത്സരത്തിൽ ജയിച്ചല്ലാതെ മുന്നോട്ടുപോകാൻ കഴിയാതിരുന്നിട്ടും കൊറിയൻ ഗോൾ മുഖത്തെ ഒന്നുവിറപ്പിക്കാൻ പോലുമാകാതെ സമ്പൂർണ പരാജയം.
അവസാന മത്സരം ജയിച്ചാലും മുന്നോട്ടുപോകാൻ മറ്റുള്ളവരുടെ കാരുണ്യം വേണ്ടിയിരുന്ന കൊറിയ പേടിയില്ലാതെ ലോകചാമ്പ്യൻമാരെ നേരിട്ടപ്പോൾ അർഹിക്കുന്ന വിജയവുമായി തല ഉയർത്തി നാട്ടിലേക്ക് വണ്ടികയറും. കളിയുടെ 93 ാം മിനിറ്റിൽ കിം യുംഗ്വോണും 96 ാം മിനിറ്റിൽ സൺ ഹിയുംഗ്മിനുമാണ് കൊറിയയുടെ ചരിത്ര ഗോളുകൾ നേടിയത്. മത്സരത്തിന്റെ 69 ശതമാനം സമയവും പന്ത് നിയന്ത്രണത്തിൽവച്ചിട്ടും ജർമനിക്ക് ഗോൾ കണ്ടെത്താനായില്ല. ആറു തവണ മാത്രമാണ് ഒന്നരമണിക്കൂറിനിടെ ജർമനി ഗോളിലേക്ക് ഉന്നംവച്ചത്.
നിശ്ചിത സമയത്തിനു ശേഷം കളി പരിക്ക് സമയത്തേക്ക് നീങ്ങുമ്പോൾപോലും ജർമൻ ആരാധകർ പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ ജർമനിയുടെ അത്താഴംമുടക്കി കൊറിയ അവരുടെ കണങ്കാലിൽതന്നെ കൊത്തി. കോർണർ കിക്കിൽനിന്നുമായിരുന്നു ജർമനിയെ ഞെട്ടിച്ച ഗോൾ. ജർമൻ ബോക്സിലേക്ക് എത്തിയ കോർണർ കൂട്ടപ്പൊരിച്ചിലിനിടെ യുംഗ്വോണിന്റെ കാലിൽ. ഒന്നുതുമ്മിയാൽ പന്ത് ഗോൾ വര കടക്കുന്ന അത്രയും അടുത്ത്. ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന യുംഗ്വോൺ ഇത്തിരി സമയമെടുത്ത് പന്തിനെ ഗോൾ വരകടത്തിവിട്ടു. എന്നാൽ ഗോൾ ആഘോഷം കൊറിയ തുടങ്ങിയതും റഫറി ഓഫ്സൈഡ് വിളിച്ചു. ഉടൻതന്നെ വാർസിസ്റ്റം ഇടപെടുന്നു. റഫറിയുടെ അന്തിമ തീരുമാനം ഗോൾ..!
കളി കൈവിട്ടെന്ന് അപ്പോഴും ജർമൻ ആരാധകർക്ക് വിശ്വസിക്കാനായില്ല. മാനുൽ ന്യൂയറടക്കം കൊറിയയുടെ ഗോൾ പോസ്റ്റിൽ പതിനൊന്നുപേരും ഒന്നിച്ചു ശ്രമിച്ചിട്ടും ചലിക്കാതെ കൊറിയൻവല. ഇതിനിടെ മധ്യവര പിന്നിട്ട് എതിരാളിയുടെ ബോക്സിനു മുന്നിലെത്തിയ ന്യൂയറുടെ കാലിൽനിന്ന് കൊറിയൻ പ്രതിരോധനിരക്കാരൻ പന്ത് റാഞ്ചി. നേരെ ഹിയുംഗ്മിലേക്ക് ഒരു നെടുനീളൻ ഹൈബോൾ. മൈതാന മധ്യത്തിൽനിന്നും ഗോളിയില്ലാ പോസ്റ്റിലേക്ക് ഓടിക്കയറിയ ഹിയുംഗ്മി പന്ത് ഗോളിലേക്ക് പതിയെ ഉരുട്ടവിട്ടു. അതുവരെയുള്ള ഹൈടെൻഷൻ വിട്ട് തലയിൽ കൈവച്ച് ചിരിച്ചുപോയ നിമിഷം. എന്നാൽ ജർമൻ ജനത കണ്ണീരിന്റെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.

No comments:
Post a Comment