Latest News

ജോലിക്കിടെ വൈദ്യുത തൂണില്‍ ബോധരഹിതനായ ലൈന്‍മാനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്:  വൈദ്യുത തൂണിൽ അറ്റകുറ്റപ്പണിക്കു കയറിയ ലൈൻമാൻ ജോലിക്കിടെ ബോധംകെട്ടു കമ്പികൾക്കിടയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12നു മാവുങ്കാൽ മൂലക്കണ്ടത്താണു സംഭവം.[www.malabarflash.com] 

അയഞ്ഞുകിടന്ന വൈദ്യുത ലൈൻ വലിച്ചുകെട്ടാൻ വേണ്ടിയാണു മാവുങ്കാൽ സെക്‌ഷനിലെ ലൈൻമാൻ മോഹൻദാസ് വൈദ്യുത തൂണിനു മുകളിൽ കയറിയത്.

ജോലിക്കിടെ ക്ഷീണം തോന്നിയ അദ്ദേഹം സഹപ്രവർത്തകരോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായി സഹപ്രവർത്തകൻ തൂണിനു മുകളിൽ എത്തിയപ്പോഴേക്കും മോഹൻദാസ് തീരെ അവശനായിരുന്നു. ഒടുവിൽ വെള്ളം നൽകിയ ശേഷം അദ്ദേഹത്തെ സുരക്ഷിതമായി അരയിൽ കയറിട്ടു കെട്ടി തൂണിനു മുകളിൽ നിർത്തി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷ്, അസി.സ്‌റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവില, ഫയർമാൻമാരായ വേണു, ഗോപാലൻ, ദിലീപ്, മനു, ശ്രീജിത്ത്, റോയ്, ലതീഷ്, പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷിതമായി താഴെയിറക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.