Latest News

മില്ലത്ത് സാന്ത്വനം പ്രവർത്തകർ സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകങ്ങൾ വിതരണം ചെയ്തു .

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് മില്ലത്ത് സാന്ത്വനം മിഷൻ ട്വൻറി ട്വൻറി പ്രവർത്തകർ മഡിയൻ ജി . എൽ .പി സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകങ്ങൾ വിതരണം ചെയ്തു.[www.malabarflash.com]

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടന ചടങ്ങിലാണ് പ്രവർത്തകർ പുസ്തകങ്ങൾ കൈമാറിയത്. മിഷൻ ട്വൻറി ട്വൻറി വൈസ് ചെയർമാൻ ഗഫൂർ ബാവ പ്രധാനാധ്യാപിക സുജാതയ്ക്ക് പുസ്തകങ്ങൾ കൈമാറി. 

വായന മരിച്ചു കൊണ്ടിരിക്കുക ആണെന്നും, തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി നമ്മുടെ വീടുകളിൽ തന്നെ ചെറിയ ലൈബ്രറികൾ സ്ഥാപിക്കണമെന്നും ഐ. എൻ. എൽ ജില്ല സെക്രട്ടറിയും, മില്ലത്ത് സാന്ത്വനം കൺവീനറുമായ റിയാസ് അമലടുക്കം അഭിപ്രായപെട്ടു .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.