Latest News

പാലക്കുന്ന് വെടിവെപ്പ്: പോലീസ് ലുക്കൗട്ട് നോട്ടീസിറക്കുമ്പേഴേക്കും പ്രതി രാജ്യം വിട്ടു

ഉദുമ: പാലക്കുന്ന് വെടിവെപ്പ് കേസിലെ പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ ശ്രമം വിഫലമായി. കോട്ടിക്കുളം സ്വദേശിയായ കോലാച്ചി നാസര്‍ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം.[www.malabarflash.com]

പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ നാസര്‍ ബംഗളൂരു വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. നാസറിനെ പിടികൂടുന്നതിനായി ബേക്കല്‍ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിട്ടുണ്ട്. ഗള്‍ഫില്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ നാസറിനെ പിടികൂടുന്നതിനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും ദുബൈ വിമാനത്താവളത്തില്‍ നാസറിനെ തടഞ്ഞുവെച്ചെങ്കിലും പിന്നീട് വിട്ടയച്ചതായാണ് വിവരം.
നാസറിന്റെ വെടിയേറ്റ് പരിക്കുകളോടെ കോട്ടിക്കുളത്തെ ഫയാസ് (19) മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. 

ഞായറാഴ്ച രാത്രി 11 മണിയോടെ പാലക്കുന്ന് സിററി സെന്ററിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിന് തലേ ദിവസം പണമിടപാടിനെ ചൊല്ലി ഇവിടെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച രാത്രി വെടിവെയ്പ്പുണ്ടായത്. വെടിയുണ്ടയുടെ ചീള് ഫയാസിന്റെ കാലില്‍ തറക്കുകയായിരുന്നു.

വധശ്രമത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നാസറിനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം പ്രതി ആദ്യം മംഗളൂരുവിലേക്കാണ് പോയത്. ടവര്‍ ലൊക്കേഷന്‍ നോക്കി മംഗളൂരുവില്‍ പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാസര്‍ ബംഗളൂരുവിലേക്ക് കടന്ന ശേഷം ഗള്‍ഫിലേക്ക് യാത്ര തിരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.