Latest News

സ്പെയിൻ, പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ; ഇറാൻ പുറത്ത്

ലോകകപ്പിലെ ഗ്രൂ​പ്​ ‘ബി’​യി​ലെ മരണപ്പോരാട്ടങ്ങളിൽ സ്പെയിൻ -മൊറോക്ക മത്സരവും പോർച്ചുഗൽ- ഇറാൻ മത്സരവും സമനിലയിൽ കലാശിച്ചു. ഇതോടെ സ്പെയിൻ, പോർച്ചുഗൽ ടീമുകൾ പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ബിയിൽ സ്പെയിൻ ഒന്നാമതെത്തി.[www.malabarflash.com] 

 മൊറൊക്ക- പോർച്ചുഗൽ പോരാട്ടം 2-2നാണ് അവസാനിച്ചത്. 14ാം മിനിറ്റിൽ ഖാലിദ് ബൗട്ടബ് ആണ് മൊറോക്കക്കായി ഗോൾ നേടിയത്. എന്നാൽ അഞ്ച് മിനിട്ടിനകം ഇസ്കോയിലൂടെ സ്പെയിൻ ഗോൾ മടക്കി. 81ാം മിനിറ്റിൽ യൂസഫ് നസ്റിയാണ് മൊറോക്കയുടെ രണ്ടാം ഗോൾ നേടി. 90 മിനിട്ടും കഴിഞ്ഞുള്ള അധിക സമയത്ത് ലാഗോ അസ്പാസ് സപെയിനിൻറെ സമനില ഗോൾ നേടി. മികച്ച കളിയാണ് മൊറോക്കോ പുറത്തെടുത്തത്.

ആവേശകരമായി മാറിയ പോർച്ചുഗൽ-ഇറാൻ മത്സരത്തിൽ പറങ്കിപ്പടയെ ഇറാൻ 1-1ന് പിടിച്ചുകെട്ടി. 45ാം മിനിറ്റിൽ റിക്കാർഡോ ക്വരസ്മയാണ് പറങ്കികൾക്കായി ഗോൾ നേടിയത്. 90 മിനുട്ടും കഴിഞ്ഞ് അധിക സമയത്ത് കരീം അൻസാരിഫാർഡ് ആണ് ഗോൾ നേടിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽട്ടി പാഴാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.