Latest News

ജൂലൈ ഒന്നുമുതല്‍ എംപിയുടെ സത്യഗ്രഹം; സമരസഹായ സമിതി രൂപീകരിച്ചു

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിനും രാജധാനി എക്‌സ്പ്രസിനും കാസര്‍കോട് സ്‌റ്റോപ് നിഷേധിച്ചതിനെതിരെ ജൂലൈ ഒന്നുമുതല്‍ പി കരുണാകരന്‍ എംപി പ്രഖ്യാപിച്ച സത്യഗ്രഹത്തിന് പിന്തുണയുമായി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍.[www.malabarflash.com]

കാസര്‍കോടിന്റെ ആവശ്യം അംഗീകരിക്കാനുള്ള പ്രക്ഷോഭം വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സമരം വിജയിപ്പിക്കാന്‍ വിപുലമായ സഹായസമിതിക്കും കണ്‍വന്‍ഷന്‍ രൂപം നല്‍കി.
കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനംചെയ്തു. സമരം തുടങ്ങുന്നത് സംബന്ധിച്ച് റെയില്‍വേ മന്ത്രിയേയും ബോര്‍ഡ് ചെയര്‍മാനേയും ജനറല്‍ മാനേജറേയും ഡിവിഷ്ണല്‍ മാനേജറേയും അറിയിച്ചിട്ടുണ്ടെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. സമരത്തിലേക്ക് പോകരുതെന്ന് അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ജൂലൈ ഒന്നിനു മുമ്പ് തീരുമാനം വന്നാല്‍ സമരം ഉണ്ടാകില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്. 

തന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ അനുവദിച്ചത്. ഇത് അറിയിച്ചുകൊണ്ട് മന്ത്രി തനിക്ക് കത്തയച്ചിരുന്നു. സ്‌റ്റോപ്പ് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിച്ചിരുന്നതും. മംഗളൂരു വരെ പോകുന്ന ട്രെയിനിന് കാസര്‍കോട് സ്‌റ്റോപ്പ് ഇല്ലാത്തത് ന്യായീകരിക്കാനാകില്ല. 

കേരളത്തില്‍ നാല് ജില്ലാ ആസ്ഥാനങ്ങളില്‍അന്ത്യോദയ എക്‌സ്പ്രസിന് സ്‌റ്റോപ്പില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ഉള്‍പൈടയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ആദര്‍ശ് സ്‌റ്റേഷനുകളിലൊന്നാണ് കാസര്‍കോട്. നിരവധി യാത്രക്കാര്‍ മംഗളൂരുവിലേക്കും കണ്ണൂര്‍ ഉള്‍പെടെയുള്ള തെക്ക് ഭാഗത്തേക്കും ഉണ്ട്. ഇവര്‍ക്കെല്ലാം ആശ്വാസമാകുന്നതാണ് പുതിയ ട്രെയിന്‍. ഇതിന് സ്‌റ്റോപ്പ് അനുവദിക്കാത്തത് നീതികേടാണ് അദ്ദേഹം പറഞ്ഞു.
കണ്‍വന്‍ഷനില്‍ സി വി ശിവരാമന്‍ (എന്‍സിപി) അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, ബിജു ഉണ്ണിത്താന്‍ (സിപിഐ), സി എല്‍ ഹമീദ്, പി പി രാജു, ഹസൈനാര്‍ നുള്ളിപ്പാടി, വി കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.
സി എച്ച് കുഞ്ഞമ്പു ചെയര്‍മാനും കെ എ മുഹമ്മദ്്ഹനീഫ ജനറല്‍ കണ്‍വീനറുമായി സമരസഹായ സമിതി രൂപീകരിച്ചു. സി എല്‍ ഹമീദ്, ബിജു ഉണ്ണിത്താന്‍, സി വി ദാമോദരന്‍, പി പി രാജു, ഹസൈനാര്‍ നുള്ളിപ്പാടി, വി െക രമേശന്‍, അസീസ് കടപ്പുറം, ടി െക രാജന്‍, എം സുമതി, എ ജി നായര്‍ (വൈസ് ചെയര്‍മാന്‍), ടി എം എ കരീം, എം കെ രവീന്ദ്രന്‍, എം രാമന്‍, അനില്‍ ചെന്നിക്കര, പി ദാമോദരന്‍ (ജോ. കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.