ഉദുമ: ചെന്നൈ റീജണല്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ടെക്കില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ ജബീന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.സി.എയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് റൈഹാന, ബി.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യജ്യോതി, നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ ആയിഷ ഹന, നിഹ്‌ല കാത്തൂന്‍, ഉദുമ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ കോട്ടിക്കുളം ഇസ്‌ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്‍ (കിസ്വ) അനുമോദിച്ചു.[www.malabarflash.com]
പ്രൊഫ. കെ. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്ക് അദ്ദേഹം ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു. കിസ്‌വ രക്ഷാധികാരി അബ്ദുല്‍ അസീസ് ഹാജി അക്കര അധ്യക്ഷത വഹിച്ചു. ഹനീഫ പാലക്കുന്ന് സ്വാഗതം പറഞ്ഞു.
കെ. വിജയന്‍, പി.എം സമീര്‍, സി.എച്ച് ബഷീര്‍, കെ.വി അബ്ദുല്‍ ഖാദര്‍, ഇഖ്ബാല്‍ കരിപ്പോടി, റഫീഖ് അങ്കക്കളരി, ഹമീദ് ചന്ദ്രിക, അമീര്‍ ഐഡിയല്‍, കാസിം പൈക്കത്ത് വളപ്പില്‍, അബ്ദുല്‍ റഹിമാന്‍ ഒരുമ പ്രസംഗിച്ചു.
No comments:
Post a Comment