Latest News

പളളിക്കര സംയുക്ത ഖാസി പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു.[www.malabarflash.com]

അസുഖത്തെ തുടര്‍ന്ന് മൂന്നുദിവസമായി മംഗളൂരു യേനപ്പോയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു മരണം. പൈവളിഗെ ജമാഅത്ത് മുദരീസ്, പൈവളിഗെ മഹല്ല് പ്രസിഡണ്ട്, പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍, പ്രിന്‍സിപ്പാള്‍, മഞ്ചേശ്വരം മണ്ഡലം ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്, സുന്നി മഹല്ല് ഫെഡറേഷന്‍ പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉത്തര മലബാറിലെ പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനായിരുന്നു. 40 വര്‍ഷത്തോളമായി ദര്‍സ് നടത്തിവരികയായിരുന്നു. 60 വര്‍ഷത്തോളം മുദരീസായിരുന്ന പിതാവ് ഖാസി അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാരുടെ മരണശേഷം ദൗത്യം അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ക്കായി. അടുത്തവര്‍ഷം സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു.
മരണ വിവരമറിഞ്ഞ് ഇന്നലെ രാത്രി മുതല്‍ നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ പൈവളിഗെയിലെ വീട്ടിലെത്തി അനുശോചനമറിയിച്ചു. പൈവളിഗെ ജമാഅത്ത് പള്ളിയില്‍ മയ്യത്ത് നിസ്‌ക്കരിച്ച ശേഷം വൈകിട്ട് 4മണിയോടെ പൈവളിഗെ ഇസ്ലാമിക് അക്കാദമി അങ്കണത്തില്‍ ഖബറടക്കും.
ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍റഹ്മാന്‍, മുഹമ്മദ്കുഞ്ഞി (ഇരുവരും മുംബൈ), ബത്താര്‍, റഷീദ, മുഫീദ. മരുമക്കള്‍: മജീദ് ദാരിമി, ഫായിസ, ഉമ്മുല്‍ഖൈര്‍, സബീന. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി ഉസ്താദ്, മൊയ്തീന്‍ ഫൈസി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.