Latest News

ആറാമത് ഒമാനി ഹണി മാര്‍ക്കറ്റ് ശനിയാഴ്ച സമാപിക്കും

മസ്കത്ത്: ആറാമത് ഒമാനി ഹണി മാര്‍ക്കറ്റിന് മസ്കത്ത് ഗ്രാന്‍ഡ് മാളില്‍ തുടക്കമായി. കാര്‍ഷിക, ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിന്‍ ജാഫര്‍ അല്‍ സജ്വാനി ഉദ്ഘാടനം ചെയ്തു. [www.malabarflash.com]

ഒമാനി തേന്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രാദേശിക വിപണിയില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഒമാനിലെ തേന്‍ ഉല്‍പാദനരംഗം വളര്‍ച്ചയുടെ പാതയിലാണെന്ന് ഡോ. ഫുആദ് ബിന്‍ ജാഫര്‍ അല്‍ സജ്വാനി പറഞ്ഞു.

തേന്‍ ഉല്‍പാദകരുടെ എണ്ണം 4500 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം, ഉല്‍പാദനത്തിലും കാര്യമാത്രമായ വര്‍ധന ഉണ്ടായിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് ഒമാനി തേനിന്‍െറ വിപണനം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

59 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. സിദര്‍, സുമര്‍ തുടങ്ങി ഒമാന്‍െറ മാത്രം പ്രത്യേകതയായ പ്രകൃതിദത്ത തേനുകള്‍ ഇവിടെ ലഭ്യമാണ്.
തേനീച്ചകളെ സൂക്ഷിക്കുന്നതിനും അവയുടെ ഉല്‍പാദനത്തിനും സഹായിക്കുന്ന ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന മൂന്നു ചെറുകിട, ഇടത്തരം കമ്പനികളുടെ സ്റ്റാളുകളും ഇവിടെയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.