എകാതെരിൻബർഗ്: ശക്തരായ എതിരാളികളെ കടന്ന് പ്രീ ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ സ്വീഡനു മുന്നിൽ വഴിയൊന്നേ ഉണ്ടായിരുന്നുള്ളു. അദ്ഭുതം സംഭവിക്കണമായിരുന്നു. സ്വീഡൻ അതിനൊരുക്കമായിരുന്നു.[www.malabarflash.com]
മനസിലുറപ്പിച്ചത് കളത്തിൽ നടപ്പാക്കിയ സ്വീഡിഷ് പട മെക്സിക്കോയെ എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചു. എകാതെരിൻബർഗിലെ പുല്ലിനുപോലും ആവേശത്തിൽ തീപിടിച്ച മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും.
ലിവിംഗ്സ്റ്റൺ (50), ഗ്രാൻക്വിസ്റ്റ് (62, പെനൽറ്റി) എന്നിവർ സ്വീഡനായി വലചലിപ്പിച്ചപ്പോൾ മൂന്നാമത്തെ ഗോൾ ഓൺഗോളായി. 74–ാം മിനിറ്റിലായിരുന്നു സെൽഫ് ഗോൾ. ഗ്രൂപ്പിൽ ജർമനിയും അവരുടെ അവസാന മത്സരത്തിൽ പരാജയപ്പെട്ടതോടെ തോറ്റെങ്കിലും മെക്സിക്കോ പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ഇതോടെ സ്വീഡനും മെക്സിക്കോയ്ക്കും ആറു പോയിന്റു വീതമായി. ഗോൾ ശരാശരിയിൽ സ്വീഡൻ ഗ്രൂപ്പിൽ ഒന്നാമതും മെക്സിക്കോ രണ്ടാമതുമായി.

No comments:
Post a Comment