ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയ സാമൂഹ്യ പ്രവർത്തക റസാൻ അൽ നജാറിന്റെ മൃതദേഹം സംസ്കരിച്ചു. സ്വദേശമായ ഖുസയിൽനിന്നു വിലാപയാത്രയായി എത്തിച്ച മൃതദേഹം ഖാൻ യൂനുസിൽ സംസ്കരിച്ചു. ആയിരക്കണക്കിനു പലസ്തീൻകാർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഇവരിൽ റസാൻ ശുശ്രൂഷിച്ചവരും ഉൾപ്പെടുന്നു.[www.malabarflash.com]
അതേസമയം, റസാന്റെ കൊലപാതകം അന്വേഷിക്കുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിലെ സുരക്ഷാ വേലിക്കു സമീപം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇസ്രായേൽ സൈന്യം നോക്കാറുണ്ടെന്നും ഹമാസ് സംഘടിത സംഘർഷങ്ങൾക്കു ശ്രമിക്കുകയാണെന്നും ഇസ്രയേൽ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു.
ഗാസയിലെ ഖാൻ യൂനുസ് തെരുവിൽ വെള്ളിയാഴ്ച സമരക്കാർക്കുള്ള മരുന്നുകളുമായി പോകുന്പോയിരുന്നു ഇസ്രയേൽ സൈന്യം സാമൂഹ്യ പ്രവർത്തകയായ റസാനു നേരെ വെടിയുതിർത്തത്. പലസ്തീൻകാരുടെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം.
വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്കു സൈന്യം വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൈകൾ ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു റസാൻ സമരമുഖത്തേക്കു വന്നതെന്നും ആയുധമില്ലെന്നു വ്യക്തമായിട്ടും സൈന്യം റസാനു നേർക്കു വെടിയുതിർക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

No comments:
Post a Comment