Latest News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്​: ബസ് ജീവനക്കാരൻ അറസ്​റ്റിൽ

വ​ണ്ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ. വ​ണ്ടൂ​ർ കൂ​രി​ക്കു​ണ്ട് സ്വ​ദേ​ശി തെ​റ്റ​ൻ​തൊ​ടി​ക മു​ഹ​മ്മ​ദ് റ​സീ​ൽ ബാ​ബു​വാ​ണ് (19) പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.[www.malabarflash.com]

കാ​ളി​കാ​വി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കാ​ളി​കാ​വ്-​വ​ണ്ടൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക്ലീ​ന​റാ​യ റ​സീ​ൽ ബാ​ബു​വി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ്ര​ണ​യ​ത്തി​ലാ​യ​പ്പോ​ൾ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ്ര​തി വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

ഏ​പ്രി​ൽ 12ന് ​രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന്​ വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. വി​വാ​ഹ വാ​ഗ്​​ദാ​ന​ത്തി​ൽ​നി​ന്ന് പ്ര​തി പി​ന്മാ​റി​യ​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

എ​സ്.​ഐ പി. ​ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ ശ​നി​യാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ബ​ലാ​ൽ​സം​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.