Latest News

വീടു നിര്‍മിക്കാന്‍ പണം നല്‍കുമെന്ന വാഗ്ദാനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും മുസ്ലിം ലീഗ് പാലിച്ചില്ലെന്ന ആരോപണവുമായി രാധികാ വെമുല

വിജയവാഡ: വീടു നിര്‍മിക്കാന്‍ പണം നല്‍കുമെന്ന വാഗ്ദാനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും മുസ്ലിം ലീഗ് പാലിച്ചില്ലെന്ന ആരോപണവുമായി രാധികാ വെമുല. 2016ല്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥിയും പിഎച്ച്ഡി ഗവേഷകനുമായ രോഹിത് വെമുലയുടെ മാതാവാണു രാധിക.[www.malabarflash.com] 

വീടു നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപ രണ്ടുവര്‍ഷം പിന്നിട്ടിട്ടും തന്നിട്ടില്ലെന്നാണു രാധികയുടെ ആരോപണം.

ഹോസ്റ്റല്‍മുറിയില്‍ രോഹിത് ആത്മഹത്യ ചെയ്തു ദിവസങ്ങള്‍ക്കകമാണു കുടുംബത്തിനു സ്വന്തമായി വീട് നിര്‍മിക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്ന് ലീഗ് പ്രഖ്യാപിച്ചത്. വീടിനായി വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയിലുള്ള കൊപ്പുരാവുരുവില്‍ ലീഗ് സ്ഥലം കണ്ടെത്തിയെന്നും പറഞ്ഞുകേട്ടു.

കേരളത്തില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത ചടങ്ങിലാണു ധനസഹായം വാഗ്ദാനം ചെയ്തത്. എന്നാല്‍, രാഷ്ട്രീയ നേട്ടത്തിനായി ലീഗ് സംഭവം ഉപയോഗിക്കുകയായിരുന്നെന്നു രാധിക ആരോപിച്ചു.

അതേസമയം, രാധികയ്ക്ക് 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നതായി ലീഗ് നേതാവും എംഎല്‍എയുമായ എം.കെ. മുനീര്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടു പ്രതികരിച്ചു. ചെക്ക് മടങ്ങിയെന്ന കാര്യം വാര്‍ത്തയിലൂടെയാണ് അറിഞ്ഞത്. ഇതുവരെ നേതാക്കളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വാഗ്ദാനത്തില്‍നിന്നു പാര്‍ട്ടി പിന്മാറില്ലെന്നും മുനീര്‍ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.