Latest News

ഗായിക എസ്.ജാനകി മരിച്ചെന്ന വ്യാജപ്രചരണം; അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

തിരുവനന്തപുരം: മുതിര്‍ന്ന ചലച്ചിത്ര പിന്നണി ഗായിക എസ്.ജാനകി മരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.[www.malabarflash.com] 

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാനത്തെ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നല്‍കിയ പരാതിയിലാണു നടപടി.

സന്ദേശം സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ചവരെയും കണ്ടെത്താനാവശ്യപ്പെട്ടാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. സൈബര്‍ ക്രൈം ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. ഒരാഴ്ച മുന്‍പാണു സന്ദേശം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്.

ഇത് രണ്ടാം തവണയാണ് എസ്. ജാനകി മരണപ്പെട്ടുവെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പിന്നിണി ഗാനങ്ങൾ ഇനി ആലപിക്കില്ലെന്ന് അവർ പറഞ്ഞതിനു പിന്നാലെയാണ് ആദ്യമായി അവര്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.