Latest News

ആൾക്കൂട്ട കൊലക്കെതിരെ ബോധവത്​കരണത്തിനിറങ്ങിയ യുവാവിനെയും തല്ലിക്കൊന്നു

അ​ഗ​ർ​ത്ത​ല: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​രെ​ന്ന്​ സം​ശ​യി​ച്ച്​ ര​ണ്ട്​ നി​ര​പ​രാ​ധി​ക​ളെ അ​ടു​ത്തി​ടെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നി​റ​ങ്ങി​യ യു​വാ​വി​നെ​യും ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു.[www.malabarflash.com]

ത്രി​പു​ര​യി​ലെ വാ​ർ​ത്ത​വി​ത​ര​ണ, സാം​സ്​​കാ​രി​ക വ​കു​പ്പ്​ നി​യോ​ഗി​ച്ച സു​കാ​ന്ത ച​ക്ര​വ​ർ​ത്തി(33)​യെ​യാ​ണ്​ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ എ​ത്തി​യ​തെ​ന്ന്​ ക​രു​തി മ​ർ​ദി​ച്ച്​ കൊ​ന്ന​ത്. തെ​ക്ക​ൻ ത്രി​പു​ര ജി​ല്ല​യി​ലെ കാ​ച്ച​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​​ സം​ഭ​വം.

തെ​റ്റാ​യ വി​വ​രം പ​ര​ത്തി ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്ന​ത്​ ത​ട​യാ​നും ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​നും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ നി​യോ​ഗി​ച്ച സം​ഘ​ത്തി​ലെ അം​ഗ​മാ​ണ്​ സു​കാ​ന്ത. പ്ര​ചാ​ര​ണ​വു​മാ​യി സം​ഘം സ​ബ്​​രൂ​മി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രു​േ​മ്പാ​ഴാ​ണ്​ ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞ​ത്.

വാ​ഹ​ന​ത്തി​ലി​രു​ന്ന്​ അ​നൗ​ൺ​സ്​​മ​െൻറ്​ ന​ട​ത്തി​യ ച​ക്ര​വ​ർ​ത്തി​യെ ത​ല്ലി​ക്കൊ​ന്ന ആ​ൾ​ക്കൂ​ട്ടം ഡ്രൈ​വ​റെ​യും മ​ർ​ദി​ച്ചു. ആ​ൾ​ക്കൂ​ട്ട കൊ​ല​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്​​ഥാ​ന​ത്ത്​ എ​സ്.​എം.​എ​സ്, ഇ​ൻ​റ​ർ​നെ​റ്റ്​ സേവനം ഒ​രു ദി​വ​സ​ത്തേ​ക്ക്​​ റ​ദ്ദാ​ക്കി​യ​താ​യി ഡി.​ജി.​പി എ.​കെ. ശു​ക്ല അ​റി​യി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.