എട്ടിക്കുളം: താജുല്‍ ഉലമ എജ്യുക്കേഷന്റെ സെന്ററിന്റെ കീഴില്‍ എട്ടിക്കുളം തഖ്‌വ ജുമാ മസ്ജിദില്‍ ആരംഭിച്ച പള്ളി ദര്‍സിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി.
സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് മശഹൂദ് അല്‍ ബുഖാരി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടില്‍, ചിത്താരി അബ്ദുല്ല സഅദി, യൂസുഫ് ഹാജി പെരുമ്പ, ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി, സിറാജ് ഇരുവേരി, അബ്ദുല്‍ ഹമീദ് മദനി, നാസര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ ഹാജി ചിത്താരി, പി എസ് മുഹമ്മദ് കുഞ്ഞി ഹാജി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മഹ്‌യിദ്ദീന്‍ സഅദി ചേരൂര്‍ മുദരിസ്. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി സ്വാഗതവും എംടിപി ഇസ്മാഈല്‍ എട്ടിക്കുളം നന്ദിയും പറഞ്ഞു.
No comments:
Post a Comment