തിരൂർ: നഗരസഭ മാർക്കറ്റിൽ കയറ്റിറക്ക് തൊഴിലാളി പത്തമ്പാട് സെയ്തലവിയെ (65) കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ യുവാവ് പിടിയിൽ.[www.malabarflash.com]
ബിഹാർ ചപ്ര സ്വദേശി സുഭാഷ് സിങിനെയാണ് (32) തിരൂർ സി.ഐ അബ്ദുൽ ബഷീറും സംഘവും അറസ്റ്റ് ചെയ്തത്. മനോരോഗിയായ ഇയാളെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ ദിവസം സുഭാഷ് സിങും സൈതലവിയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കൊല നടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. തിരൂരിലെത്തിയിട്ട് ഒരു മാസത്തോളമായി. സംഭവ ദിവസം രാത്രി മാർക്കറ്റിൽ ഇയാളെ കണ്ടവരുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. സമാന രീതിയിൽ എ.ആർ. നഗറിലും കൽപകഞ്ചേരിയിലും ഇയാൾ കല്ലുകൊണ്ട് ആക്രമിച്ച് ആളുകളെ പരിക്കേൽപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ അറിയിച്ചു. ബേജ്പുരി ഭാഷ മാത്രം സംസാരിക്കുന്ന സുഭാഷ് സിങിൽ നിന്ന് ദ്വിഭാഷിയുടെ സഹായത്തോടെയാണ് പോലീസ് വിലാസവും മറ്റും ശേഖരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

No comments:
Post a Comment