പാണത്തൂര്‍: ഭാര്യ പിണങ്ങിപോയ വിഷമത്തില്‍ ടാപ്പിംഗ് തൊഴിലാളിയെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
പാണത്തൂര്‍ മാപ്പിളച്ചേരിയിലെ പരേതനായ മാലിങ്കന്റെയും കമലാക്ഷിയുടെയും മകന്‍ രാമചന്ദ്ര(35)നാണ് തൂങ്ങിമരിച്ചത്. രാമചന്ദ്രന്റെ ഭാര്യ ലക്ഷ്മിയും വീട്ടില്‍ വെച്ച് കലഹിച്ചതിനെ തുടര്‍ന്ന് ലക്ഷ്മിയെ ബന്ധുക്കള്‍ അഡൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവത്രെ.
രാമചന്ദ്രനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
രാജപുരം പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു
മക്കള്‍: റോഹിത്ത്, അനന്യ. സഹോദരങ്ങള്‍: ഗോപാലന്‍ (റെയ്ഞ്ച് ഓഫീസര്‍), ജനാര്‍ദ്ദനന്‍, ഗംഗാധരന്‍, മീനാക്ഷി.
മക്കള്‍: റോഹിത്ത്, അനന്യ. സഹോദരങ്ങള്‍: ഗോപാലന്‍ (റെയ്ഞ്ച് ഓഫീസര്‍), ജനാര്‍ദ്ദനന്‍, ഗംഗാധരന്‍, മീനാക്ഷി.
No comments:
Post a Comment