ചെറുവത്തൂര്‍: ഭര്‍തൃമതികളായ രണ്ട് യുവതികള്‍ മക്കളെ ഉപേക്ഷിച്ച് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടി. കുഞ്ഞിമംഗലത്തെ 26കാരിയായ ബുഷറ, ഭര്‍തൃസഹോദരി പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24) എന്നിവരാണ് യുവാക്കള്‍ക്കൊപ്പം നാടുവിട്ടത്.[www.malabarflash.com]
ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബും സുഹൃത്തായ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവാവിനോടൊപ്പമാണ് ഇരുവരും നാടുവിട്ടത്. ബുഷറക്ക് നാലും സുലൈമത്തിന് രണ്ടും മക്കളുണ്ട്. ഇവരെ ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് ഇവര്‍ നാടുവിട്ടത്.
സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ് നാടുവിട്ട ശിഹാബ്. ഇയാള്‍ അഞ്ചുമാസം മുമ്പാണ് വിവാഹിതനായത്. ബന്ധുക്കളുടെ പരാതിയില്‍ പഴയങ്ങാടി-ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ശിഹാബ് മുഖേനയാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് യുവതികളുമായി അടുപ്പത്തിലായത്. ഇവര്‍ തിരുവനന്തപുരത്ത് ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പഴയങ്ങാടി പോലീസിലെ എഎസ്‌ഐ റോസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തിവരികയാണ്.
No comments:
Post a Comment