ഉദുമ : ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യോസന്നമന മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മീത്തല്‍മാങ്ങാട് വികെയറിന്‍റ റംസാന്‍ റിലീഫ് ഏകോപന പദ്ധതിയായ ''വികെയര്‍ കൈതാങ്ങ്'' മൂന്നാം പതിപ്പ് കൂളിക്കുന്ന് മുഹയുദ്ധീന്‍ ജുമാ മസ്ജിദ് കെ.എം.ജെ.എം മീത്തല്‍മാങ്ങാട് ഖത്വീബ് അഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
റംസാന്‍ റിലീഫ് ഏകോപിപ്പിച്ച് അര്‍ഹരെ തിരഞ്ഞെടുക്കുകയും അവരിലേക്ക് റംസാന്‍ റിലീഫ് രഹസ്യാത്മകമായി നേരിട്ടെത്തിക്കുന്നതാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംഘടിപ്പിച്ച് വരുന്ന ''വികെയര്‍ കൈതാങ്ങ്'' പദ്ധതി.
കെ.എം.ജെ.എം മീത്തല്‍മാങ്ങാട് പ്രസിഡ്ണ്‌ട് എം.എ അബ്ദുള്‍ഖാദര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന്, ഇ.കെ അബ്ദുല്ല , അബ്ദുല്ല തൊട്ടിയില്‍ , സലാം ഗല്‍ദാരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വികെയര്‍ അഡ്മിനിസ്ട്രേറ്റീവ് അംഗം എം.കെ.എം മീത്തല്‍മാങ്ങാട് സ്വാഗതവും സാദിഖ് ബാവിക്കര നന്ദിയും പറഞ്ഞു.
No comments:
Post a Comment