മോസ്കോ: ആവേശം അതിരുകടക്കാൻ റഷ്യയ്ക്ക് ഇനിയെന്തുവേണം. ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ തകർപ്പൻ ജയവുമായി റഷ്യ വരവറിയിച്ചു. എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് റഷ്യ ഏഷ്യയിൽനിന്നുള്ള സൗദി അറേബ്യയെ തകർത്തത്. ഡെനീസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു റഷ്യൻ വിജയത്തിന്റെ സവിശേഷത.[www.malabarflash.com]
റഷ്യയുടെ അഭിമാന കളിത്തട്ടായ ലുഷ്നികി സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ആതിഥേയർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്നു. 12-ാം മിനിറ്റിൽ ഗസിൻസ്ക്കിയിലൂടെ ലീഡ് എടുത്ത റഷ്യ ആദ്യ പകുതിയുടെ അവസാന നിമിഷം ഗോൾ എണ്ണം രണ്ടായി ഉയർത്തുകയായിരുന്നു. ആദ്യ പകുതിയിൽ സൗദിയുടെ ഭാഗത്തുനിന്ന് കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല.
രണ്ടാം പകുതിയിൽ, 71-ാം മിനിറ്റിൽ ആർടെം ഡിസ്യൂബ ആതിഥേയരുടെ ലീഡ് ഉയർത്തി. മൂന്നു ഗോളിന്റെ ലീഡിൽ പതറിപ്പോയ റഷ്യയെ ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളിലൂടെ റഷ്യ പൂട്ടിക്കെട്ടി. ചെറിഷേവ് അധികസമയത്തെ ആദ്യഗോൾ കണ്ടെത്തിയപ്പോൾ കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ അലക്സാണ്ടർ ഗൊളോവിൻ റഷ്യയുടെ വിജയം പൂർത്തിയാക്കി.

No comments:
Post a Comment