Latest News

മകൻ ഓടിച്ച ബൈക്കിൽ നിന്ന് വീണ് അമ്മ മരിച്ചു

ഉദുമ: മകൻ ഓടിച്ച ബൈക്കിൽ നിന്ന് വീണ് അമ്മ മരിച്ചു കളിങ്ങോത്ത് നെല്ലിയടുക്കം അംഗൻവാടിക്ക് സമീപം താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ദേവകി (ദേപു- 52) മരിച്ചത്. ശനിയാഴ്ച വൈകിട്ട് നെല്ലിയടുക്കത്താണ് അപകടം.[www.malabarflash.com]

മകന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെയാണ് ടയറിൽ സാരി കുടങ്ങിയത്. റോഡിലേക്ക് തലയടിച്ച് വീണ ദേവകിയെ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചുവെങ്കലും രക്ഷിക്കാനായില്ല.

മക്കൾ: പ്രഭുകുമാർ (ഗൾഫ്), പ്രവിജ, പ്രജീഷ്
സഹോദരങ്ങൾ: ആണ്ടി, അപ്പകുഞ്ഞി, കോരൻ, പരേതരായ ബാലൻ, ചോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.