Latest News

പ്രമുഖ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

ചെന്നൈ: പ്രമുഖ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ (41) ബൈക്ക് അപകടത്തില്‍ മരിച്ചു. സ്വദേശമായ തഞ്ചാവൂരില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]

തമിഴ്‌നാട് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്ടനായ കുലോത്തുങ്കന്‍ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിനെ നയിച്ചത്. 2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളായപ്പോഴും ടീമില്‍ ഈ മിഡ്ഫീല്‍ഡറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

2003 – 04 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007- 2009 കാലയളവില്‍ മുംബൈ എഫ് സിക്കായും 2010-11 സീസണില്‍ വിവ കേരളക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.