Latest News

വീട്ടമ്മയെയും മകളെയും വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

ഉദുമ: വീട്ടമ്മയെയും മകളെയും വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍. ഉദുമ ബാര അരമങ്ങാനത്തെ കെ.സജിത്തിനെ(25)യാണ് ബേക്കല്‍ എസ്.ഐ വിനോദ് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

ശനിയാഴ്ച രാത്രി 12 മണിയോടെ സജിത്ത് മദ്യലഹരിയില്‍ 40 കാരിയായ വീട്ടമ്മയെയും 19 വയസ്സുള്ള മകളെയും അവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയാണ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കുത്തേറ്റ വീട്ടമ്മയുടെയും മകളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സജിത്തിനെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി ബേക്കല്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. 

കുത്തേറ്റവീട്ടമ്മയെയും മകളെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്ത ശേഷം 308 വകുപ്പ് പ്രകാരം സജിത്തിനെതിരെ കേസെടുക്കുകയായിരുന്നു. 

വീട്ടമ്മയുടെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകളുമായി സജിത്ത് നേരത്തേ സ്‌നേഹബന്ധത്തിലാകുകയും പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് പോക്‌സോപ്രകാരം സജിത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ശനിയാഴ്ച സജിത്ത് വീട്ടില്‍ കയറി വീട്ടമ്മയെയും മകളെയും കുത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.