മലപ്പുറം: ദേശീയ മെഡിക്കൽ ബിൽ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറാത്തതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നോ എൻഎംസി ഡേ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും.[www.malabarflash.com]
അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റൻസീവ് കെയർ യൂണിറ്റുകൾ, ലേബർ റൂം, അടിയന്തിര ശസ്ത്രക്രിയ എന്നിവ ഒഴിവാക്കിയാണ് ഒപി ബഹിഷ്കരണം നടത്തുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മറും സെക്രട്ടറി ഡോ.എൻ.സുൾഫിയും അറിയിച്ചു.

No comments:
Post a Comment