മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരിക്കുകയാണ്.
ജൂണ്‍ 27നാണ് ആതിര വീടുവിട്ടിറങ്ങിയത്. ഡിഗ്രിക്ക് അപേക്ഷിക്കാന്‍ രാവിലെ കോട്ടക്കലിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോയതായിരുന്നു. 11 മണിയോടെ തിരിച്ചെത്തിയ ആതിര, സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുമടക്കം എടുത്ത് സ്‌കൂള്‍ ബാഗുമായി പോയെന്ന് ബന്ധുക്കള്‍ പറയുന്നു.
രാവിലെ കോട്ടക്കല്‍ ടൗണിലും ഉച്ചക്ക് 1.15ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്‍ഡിലും ദൃശ്യം സി.സി.ടി.വിയില്‍ ലഭിച്ചിരുന്നു. പിറ്റേന്ന് വൈകീട്ട് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായും വിവരം കിട്ടി.
വൈകീട്ട് 7.30 മുതല്‍ രാത്രി 12.30 വരെ സ്‌റ്റേഷനില്‍ സ്ത്രീകളുടെ വെയ്റ്റിങ് റൂമില്‍ ഇരിക്കുന്നത് ശുചീകരണത്തൊഴിലാളികള്‍ കണ്ടിരുന്നു. ജ്യേഷ്ഠന്‍ വരാനുണ്ടെന്നാണത്രെ ഇവരോട്?ന പറഞ്ഞത്. മറ്റാരും കൂടെയുണ്ടായിരുന്നില്ല.
27ന് ഉച്ചക്ക് 1.15ന് ഗുരുവായൂരില്‍നിന്നും 28ന് വൈകീട്ട് 7.20ന് തൃശൂരിലെ എസ്.ടി.ഡി ബൂത്തില്‍നിന്നും സഹോദരന്റെ കൈവശമുള്ള ഒരു നമ്പറിലേക്ക് ഇവര്‍ വിളിച്ചിരുന്നു. സിം ഊരിവെച്ചതിനാല്‍ കാള്‍ ലഭിച്ചിരുന്നില്ല. സൈബര്‍ സെല്ലാണ് രണ്ടിടത്തുനിന്നും മെസേജ് അലര്‍ട്ട് വന്നതായി കണ്ടത്. പിന്നീട് മകളെകുറിച്ച് ഒരു വിവരവുമില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
No comments:
Post a Comment