Latest News

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

ലിമിറ്റഡ് എഡിഷന്‍ റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. മോഡലിന്റെ പ്രീബുക്കിംഗ് ചൊവ്വാഴ്ച രണ്ടുമണി മുതലാണ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ആവശ്യക്കാര്‍ക്ക് മോഡലിനെ ബുക്ക് ചെയ്യാം. 2.49 ലക്ഷം രൂപയാണ് പുതിയ പെഗാസസ് 500 ന് ഇന്ത്യയില്‍ വില (ഓണ്‍റോഡ് മുംബൈ).[www.malabarflash.com]

സര്‍വീസ് ബ്രൗണ്‍ (Service Brown) നിറത്തില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭ്യമാകുകയുള്ളു. അതേസമയം രാജ്യാന്തര വിപണികളില്‍ ഒലീവ് ഡ്രാബ് ഗ്രീന്‍ നിറത്തില്‍ കൂടി പെഗാസസ് ഒരുങ്ങുന്നുണ്ട്. ക്ലാസിക് 500 ലുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

194 കിലോയാണ് പെഗാസസ് 500 ന് ഭാരം. എയര്‍ ഫില്‍ട്ടറിന്റെ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയില്‍പ്പെടുന്നു. കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പെഗാസസില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഘടനയ്ക്കും കറുപ്പാണ് നിറമാണ് നല്‍കിയിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.