പത്തനംതിട്ട : ബൈക്കിൽ പോയ എസ്.എഫ്.ഐ നേതാവിനെ പിന്നിലൂടെ വന്ന സംഘം വെട്ടി. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്. ബുധനാഴ്ച രാത്രി 8.30 ഓടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.[www.malabarflash.com]
പത്തനംതിട്ട ടൗണിന് സമീപം താഴെ വെട്ടിപ്രം റിംഗ് റോഡിൽ ഇടതുഭാഗത്തുകൂടെ ബൈക്കിൽ മറികടന്ന് പിന്നിൽ നിന്ന് എത്തിയ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കഴിഞ്ഞ ദിവസം റോഡരികിൽ നിന്ന ഉണ്ണിയോട് ഒരു എസ്.ഡി.പി.ഐ നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം നീയല്ലേ ഉണ്ണിരവിയെന്നും നിന്നെ കണ്ടോളാമെന്നും പറഞ്ഞതായി ഉണ്ണി പോലീസിന് മൊഴിനൽകി. അടുത്തിടെ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ ഉണ്ണി രവിയുടെ നേതൃത്വത്തിൽ കാമ്പസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായതായി പറയുന്നു.

No comments:
Post a Comment