Latest News

യാ...അമീൻ....ഇല്ല നിന്റെ പുഞ്ചിരി മാഞ്ഞിട്ടില്ല മുത്തേ...

അമീൻ മോനെ നിന്റെ വിയോഗം ഞങ്ങളെ തളർത്തിയെങ്കിലും നിനക്കവിടെയും പുഞ്ചിരി ക്കാം, ഒരു മനുഷ്യ ശരീരം ലോകത്തും പരലോകത്തും സഹിക്കേണ്ട വേദന നീ ലോകത്തു വെച്ച് തന്നെ സഹിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് ഞങ്ങളുടെ മനസ്സ് പറയുന്നത്..... [www.malabarflash.com]

നീ കിടക്കുന്ന ഖബറോ നീ പോവേണ്ട മഹ്ഷറയോ നിനക്ക് വേണ്ടി പച്ച പരവതാനി വിരിച്ചു സ്വീകരിക്കും എന്ന് തന്നെയാണ് ഞങ്ങളുടെ മനസ്സ് പറയുന്നത്.....

അത് കഴിഞ്ഞു നിനക്ക് വേണ്ടി സ്വർഗീയ കവാടങ്ങൾ തുറന്നു വെക്കുക തന്നെ ചെയ്യും എന്ന് തന്നെയാണ് ഞങ്ങളുടെ മനസ്സ് പറയുന്നത്....

നീ ഇന്ന് കിടക്കുന്ന ഖബറിനരികിൽ നിനക്ക് മുമ്പേ ഞങ്ങളെ കരയിപ്പിച്ചു പറന്നു പോയൊരു കൂട്ടുകാരനില്ലേ....ശാഫീ......അവനും നീയും ഒന്നിച്ചു തന്നെ സ്വർഗീയ ലോകത്തു മറ്റൊരു ഫ്രെയിംസ് കൂട്ടായ്മ ഒരുക്കുക തന്നെ ചെയ്യുമെന്ന ഞങ്ങളുടെ മനസ്സ് പറയുന്നത്,

കാരണം അവനും നീയും ഞങ്ങളിൽ നിന്ന് മറഞ്ഞു പോയപ്പോൾ കൂടെ ഒഴുകിയ പ്രാർത്ഥനകളും ഖുർആൻ പാരായണങ്ങളും ഞങ്ങള്കു പറഞ്ഞു തരുന്നതും അത് തന്നെയാണ്, നിങ്ങൾ തീർച്ചയായും വിജയിച്ചവർ തന്നെ, 

രകീബും അത്തീധും എന്ന രണ്ടു മലക്കുകൾ മനുഷ്യരുടെ ഓരോ ചലനങ്ങളും കുറിച്ച് വെക്കുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുമ്പോഴും നിങ്ങളെ കുറിച്ച് അവരെഴുതി വെച്ചത് മുഴുവൻ നന്മയുടെ വരികൾ അല്ലാതെ മറ്റൊന്നും ഉണ്ടാവാൻ ഇടയില്ല എന്ന് തന്നെയാണ് ഞങ്ങളുടെ മനസ്സ് പറയുന്നത്... 

നിന്റെ ഇരുപത്തി ഒമ്പത് വര്ഷം തികഞ്ഞ ജീവിതം മുഴുവൻ നിനക്ക് വേണ്ടി കണ്ണീരൊഴുക്കിയ ആ ഉമ്മ മനസ്സിന്റെ വെളിച്ചം മാത്രം മതി മോനെ നിന്റെ പരലോക ഇരുളുകളെ മായിച്ചു കളയാൻ...

നിന്റെ പുഞ്ചിരി കൊണ്ട് നിന്റെ രോഗം തിരക്കുന്നവരുടെ വായ പൂട്ടിച്ച നിനക്ക് വേണ്ടി ഇന്നലെ മുതൽ തേങ്ങാത്ത മനസുകളില്ല  പൊന്നെ...

വേദന നിറഞ്ഞ ജീവിതത്തിനിടയിൽ നീ ചെയ്തു വെച്ച നന്മയുടെ ഓരോ
തളിരുകളും നിന്റെ കൂട്ടുകാരുടെ വരികളിലൂടെ ഇന്നലെ തൊട്ടു മുഖ പുസ്തകത്തിലൂടെ തെളിഞ്ഞു വരുന്നത് കാണുമ്പോൾ അറിയാതെ ഞങ്ങളുടെ മനസ്സ് പറഞ്ഞു പോവുകായാണ് അമീൻ മോൻ പോയത് സ്വർഗ്ഗത്തിലേക്ക് തന്നെ എന്ന്....

മരണം എന്ന സത്യത്തിനു മുന്നിൽ മാത്രമേ നീ ഇന്ന് കീഴടങ്ങിയിട്ടുള്ളൂ,
അതൊരു കീഴടങ്ങൽ അല്ല പൊന്നെ... നീ കടിച്ചമർത്തിയ ജീവിതത്തിനു വേണ്ടി രാജാധി രാജനായ റബ്ബ് തുറന്നു വെച്ച വാതിലായിരുന്നു നിന്റെ മരണം... 

നിന്നെ നേരിൽ കാണാത്തവരുടെ പോലും മുഖ പുസ്തക പോസ്റ്റിൽ നിന്നെ കുറിച്ച് നല്ലതു മാത്രം എഴുതാൻ പ്രേരിപ്പിച്ചിട്ടുണ്ട് എങ്കിൽ നീ സമൂഹത്തിൽ ജീവിച്ചത് ഒരു കുഞ്ഞു രാജകുമാരൻ തന്നെയായിട്ടാണ്...

വേദനിക്കുന്നവരുടെ മുന്നിൽ മറുകൈ അറിയാതെ നിന്റെ സ്വാന്തനത്തിന്റെ തളിരുകൾ എത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ തോന്നിയ സത്യം വേദനിക്കുന്ന മനസ്സിനോളം അറിയില്ലല്ലോ മറ്റൊരു വേദനയുടെ കാഠിന്യം എന്നത് മാത്രമായിരുന്നു.........

മരുന്ന് വ്യാപാരം നിന്റെ തൊഴിൽ ആയിരുന്നു എങ്കിലും അതിലൂടെ നീ ഒരുപാട് പേരുടെ രോഗശമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി, ഒരു നാട് മുഴുവനും നിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ തന്നെ ഇത്ര മാത്രം വേദനിച്ചു പോയിട്ടുണ്ട് എങ്കിൽ നിന്റെ പുഞ്ചിരി മാത്രം ആ നാട്ടുകാരിൽ എത്രത്തോളം ആഴ്ന്നിറങ്ങിയിരുന്നു എന്ന് മനസ്സിലാക്കാൻ അതിൽ കൂടുതലായി ഒന്നും വേണ്ട...

കൂട്ടുകാരുടെ ഇടയിൽ നീയൊരു കുസൃതിപ്പയ്യൻ തന്നെയായിരുന്നു എല്ലായിപ്പോഴും അവർക്കു നിന്നോട് വല്ലാത്ത വാത്സല്യമായിരുന്നു പക്ഷെ അത് നീ നേടിയെടുത്തത് ചുമ്മാതല്ല എന്ന് നമുക്കെല്ലാം അറിയാം അവരിൽ ഒരുവനായി അവരുടെ സന്തോഷത്തിലും ദുഖത്തിലും ഒരുപോലെ പങ്കു ചേരാൻ നിന്റെ വേദന മറന്നു നീ ഏറ്റവും മുന്നിലെത്തുമായിരുന്നു.... 

വേദനയുടെ ലോകത്തു നീ പകച്ചുപോയിരുന്നെങ്കിൽ ചിലപ്പോൾ ആ വലിയൊരു സൗഹൃദം നിനക്കീ ലോകത്തു ബാക്കി വെക്കാൻ പറ്റില്ലായിരുന്നു, ആ വലിയൊരു സൗഹൃദം ഷാഫിയെ യാത്ര അയച്ച പോലെത്തന്നെ നിന്നെയും വളരെ ഭംഗിയായി അയക്കാന് വേണ്ടി മുന്നിലെത്തിയില്ലേ.....

പരിശുദ്ധ ഖുർആൻ വചനങ്ങൾ അവരിലൂടെ അടങ്ങാത്തെ ചൊരിഞ്ഞു വീണില്ലേ, ഇതൊക്കെ കണ്ടു നിന്റെ ആത്മാവ് നിർവൃതിയടയുമ്പോൾ നീ നാളെ സ്വർഗ്ഗീയ ലോകത്തെ തീർച്ചയായും ഞങ്ങളെ കാത്തിരിക്കണം, അമീൻ മോനെ....മഅസലാമ ....

-നൂറുദ്ദീൻ ചെമ്പിരിക്ക


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.