താനൂര്‍: താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വാഴക്കത്തെരു സ്വദേശി തേനായില്‍ അന്‍വര്‍, ചന്തപ്പറമ്പ് സ്വദേശി അനേക്കുളങ്ങര കാസിം , പണ്ടാരക്കടപ്പുറം സ്വദേശി കുട്ടികമ്മുവിന്റെ പുരക്കല്‍ കോമു എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അന്‍വറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ കാസിം, കോമു എന്നിവര്‍ തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
തര്‍ക്കത്തില്‍ പിടിച്ചു മാറ്റാനെത്തിയതിനെ തുടര്‍ന്നാണ് കാസിമിന് തോളില്‍ കുത്തേറ്റത്. താനൂര്‍ സിഐ എം ഐ ഷാജിയും സംഘവും സംഭവസ്ഥലത്തെത്തി.

No comments:
Post a Comment