Latest News

കഞ്ഞങ്ങാട് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ബല്ലാക്കപ്പുറത്ത് ആഴക്കാലില്‍ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്. ഇതില്‍ ഗുരുതരമായി പരിക്കേററ രണ്ടു പേരെ മംഗുളൂരുവിലെ ആശുപത്രിയിലേക്ക് മാററി.[www.malabarflash.com]

ഗുരുതരമായി പരിക്കേററ പ്രമോദ് (45), റജി (42) എന്നിവരെ മംഗലാരപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിജയന്‍(45), ബിനു (43), ശ്രീജിത്ത് (32), മുരുകേശ് (32), ബാലകൃഷ്ണന്‍ (55) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 6.45 ന് ആണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
രാവിലെ കടല്‍ക്ഷോപം കുറവായതിനാല്‍ വള്ളം ഇറക്കി മത്സ്യ ബന്ധനം തുടങ്ങാന്‍ വല ഇറക്കുമ്പോഴാണ് കുറ്റന്‍ തിരമാലയില്‍പ്പെട്ട് വള്ളം തകര്‍ന്നത്. 

ഇതുകണ്ട കരയില്‍ നില്‍ക്കുന്നവര്‍ ഉടന്‍ ബഹളം വച്ച് ആളെ കുട്ടിയ ഉടന്‍ മറ്റൊരു വള്ളത്തില്‍ അഞ്ചു പേര്‍ രക്ഷാപ്രവര്‍ത്തനത്തിനറങ്ങി ഏഴു പേരയും രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.