പയ്യന്നൂര്‍: വിവാഹ മോചനക്കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി എസ്‌ഐയെ മുഖത്തടിക്കുകയും പേപ്പര്‍ വെയ്റ്റ് കൊണ്ട് എറിഞ്ഞു പരിക്കേല്‍പ്പിക്കുകയും ചെയ്തു. [www.malabarflash.com]
ഉദുമ സ്വദേശിനി ദിവ്യയാണ് ബുധനാഴ്ച രാവിലെ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടിയത്. യുവതിയും തളിപ്പറമ്പ് ബക്കളം സ്വദേശിയായ ഭര്‍ത്താവും തമ്മില്‍ വിവാഹ മോചനക്കേസ് നിലവിലുണ്ട്. ഇതില്‍ ഭര്‍ത്താവിനെതിരെ ഹൊസ്ദുര്‍ഗ് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദിവ്യ പലപ്പോഴും പോലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കാറുണ്ട്. ബുധനാഴ്ച രാവിലെ എസ്‌ഐ യുടെ മുന്നിലെത്തിയ ദിവ്യ ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത രണ്ട് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യറാക്കുകയായിരുന്ന എസ്‌ഐ വിനുമോഹന്‍ സംഭവം വനിതാ ഡസ്‌ക്കില്‍ പറയാനോ അതല്ലെങ്കില്‍ കണ്ണൂര്‍ വനിതാ സെല്ലില്‍ പരാതിപ്പെടാനോ ആവശ്യപ്പെട്ടപ്പോഴാണ് ദിവ്യ എസ്‌ഐയുടെ യൂനിഫോമില്‍ പിടിച്ച് മുഖത്തടിച്ചത്.
യുവതിക്കെതിരെ എസ്‌ഐയുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ ദിവ്യയെ ഉച്ച കഴിഞ്ഞ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.
No comments:
Post a Comment