ഉദുമ: സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യര്‍ഥികളെയും അതിനു അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ബെസ്റ്റ് ഫ്രണ്ട്‌സ് എം സി ഗല്ലിയുടെ നേൃത്വത്തില്‍ അനുമോദിച്ചു.[www.malabarflash.com]
കോട്ടിക്കുളം നൂറുല്‍ഹുദാ മദ്രസയില്‍ നടന്ന ചടങ്ങ് കോട്ടിക്കുളം ഗ്രാന്‍ഡ് ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ അസീസ് അശ്‌റഫി ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ് ദാരിമി അധ്യക്ഷത വഹിച്ചു. വി. പി. മുഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി. നൂറുല്‍ഹുദാ മദ്രസ പ്രധാന അധ്യാപകന്‍ അബ്ദുല്‍ ഹമീദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്ത് സെക്രട്ടറി കുഞ്ഞാമദ്, ട്രഷറര്‍ കെ ബി ഹമീദ് ഹാജി, ഹനീഫ പാലകുന്ന് പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഉപഹാരങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് രക്ഷാധികാരി അബൂബക്കര്‍ കുറുക്കന്‍കുന്നിന്റെ നേതൃത്തത്തില്‍ വിതരണം ചെയ്തു. റാഷിദ് ബെസ്റ്റ് ഫ്രണ്ട്‌സ് സ്വാഗതവും സമീര്‍ ബെസ്റ്റ് ഫ്രണ്ട്‌സ് നന്ദിയും പറഞ്ഞു
No comments:
Post a Comment